banner img

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് വീണ്ടും അന്താരാഷ്ട്ര സിനിമാ വേദികളിൽ അംഗീകാരം.

Apr 29, 2025 #Events
about image

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് വീണ്ടും അന്താരാഷ്ട്ര സിനിമാ വേദികളിൽ അംഗീകാരം.
ലോകപ്രസിദ്ധമായ ഇൻ്റർനാഷണൽ ഹൃസ്വചിത്ര ഫിലിം ഫെസ്റ്റിവലായ ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലൻ -നിൽ (North Rhine - Westphalia) വെച്ച് നടക്കുന്ന 71-ാമത് ഓബർഹൌസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (Oberhausen International Short film Festival) പങ്കെടുക്കുവാൻ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർത്ഥികൾ ചെയ്ത ഡോക്യുമെന്ററികളിലൊന്നായ 'ദിനോസറിൻ്റെ മുട്ട് തിരഞ്ഞെടുത്തു.
വർഷംതോറും ഏഴായിരത്തിലധികം സബ്‌മിഷനുകൾ ലഭിക്കുന്ന പ്രമുഖമായ ഈ ഫെസ്റ്റിവലിൽ വിദ്യാർത്ഥികളായ ശ്രുതിൽ മാത്യു (ഡയറക്ടർ), മുഹമ്മദ് താമിർ എം കെ (സൗണ്ട് ഡിസൈനർ) എന്നിവർ പങ്കെടുക്കുന്നു. ഇന്ത്യയുമായുള്ള സാംസ്കാരിക വിദ്യഭ്യാസവിനിമയം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജർമനി ഫെഡറൽ റിപ്പബ്ലിക്കിലെ സാംസ്കാരിക സ്ഥാപനമായ ഗോയ്ഥെ - ഇൻസ്റ്റിറ്റ്യൂട്ട് / മാക്സ് മുള്ളർ ഭവൻ ബാംഗ്ലൂർ (Goethe- Institut / Max Mueller Bhavan, Bangalore) ആണ് വിദ്യാർത്ഥികൾക്ക് ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യുന്നത് . ശ്രീ ശ്രുതിൽ മാത്യുവിന്റെ ഈ ഡോക്യുമെൻ്ററി മുൻപ് പല ദേശിയ അന്തർദേശീയ വേദികളിൽ പങ്കെടുക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അതിന്റെ വിശദശങ്ങൾ താഴെ കൊടുക്കുന്നു:-
1. ജി.ഹാവാ ഐ.ഡി. എഫ്. എഫ് 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക്, നവംബർ 2,2024 -വേൾഡ് പ്രീമിയറിൽ സ്പെഷ്യൽ മെൻഷൻ ലഭിച്ചു.
2. അല്പവിരാമ യൂത്ത് ഫിലിം ഫെസ്റ്റിവൽ, അഹമ്മദ്‌ബാദ്, ഇന്ത്യ- ഇന്ത്യൻ പ്രീമിയർ- ബെസ്റ്റ് ഇന്ത്യൻ ഡോക്യുമെൻ്ററിക്കുള്ള ഗോൾഡൻ കോമ അവാർഡ് ലഭിച്ചു.
3. VGIK സ്റ്റുഡന്റ് ഫിലിം ഫെസ്റ്റിവൽ, മോസ്കോ, റഷ്യൻ ഫെഡറേഷൻ - നവംബർ 13, 2024-റഷ്യയിലെ പ്രീമിയർഷോയ്ക്കുള്ള അവസരവും ബെസ്റ്റ് മൾട്ടിമീഡിയ അവാർഡ് ലഭിച്ചു.

gallery image

ബന്ധപ്പെട്ട വാർത്തകൾ