- ഹോം
-
വിഭാഗങ്ങളും പ്രോഗ്രാമുകളും
-
ചിത്രസംയോജന വിഭാഗം
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എഡിറ്റിംഗ്
എഡിറ്റിംഗ് ഒരു അദൃശ്യകലയാണ്— വിച്ഛിന്നമായ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും പുനഃക്രമീകരിച്ച് തികച്ചും ഏകോപിതമായ അനുഭവങ്ങളായി മാറ്റുന്ന പ്രക്രിയ.

ദൃശ്യങ്ങളും ശബ്ദങ്ങളും പുനഃസംഘടിപ്പിച്ച് സംവേദനപൂർണമാക്കുന്ന കലയാണ് ഫിലിം എഡിറ്റിംഗ്. എഡിറ്റിംഗ് സിനിമയുടെ ഘടനകളെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ ഒരു പങ്കുവഹിക്കുന്നു. സിനിമ വ്യവസായത്തിലും അക്കാഡമിക് മേഖലകളിലും പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്രേഷ്ടമായ പരിശീലനം വാക്ദാനം ചെയ്യുന്നു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ബിരുദാനന്തര ബിരുദ ഡിപ്ലോമ.
ക്ലാസുകൾ വിദ്യാർത്ഥികളുടെ കലാത്മക ദൃഷ്ടികോണവും വൈവിധ്യമാർന്ന എഡിറ്റിംഗ് സാങ്കേതികതകളുടെ ഉപയോഗത്തിലൂടെ ഉള്ള പ്രവർത്തന ക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു. സാങ്കേതിക മികവും, സൃഷ്ടി തലത്തിലും വികാര തലത്തിലും ഉള്ള ഇടപെടലുകളും ഒപ്പം നിർത്തി, See-Think-Feel പോലുള്ള മാനസിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകി ഒരു ഷോട്ടിലെ കട്ട് പോയിന്റുകൾ തിരിച്ചറിയാൻ വിദ്യാര്ത്ഥികളെ പ്രാപ്തരാക്കുന്നു.
ചിത്രസംയോജന വിഭാഗം
കോഴ്സ് ദൈർഘ്യം
സീറ്റുകളുടെ എണ്ണം
യോഗ്യത

കോഴ്സ് വിവരങ്ങൾ
മൂന്ന് വർഷം ദൈർഘ്യമുള്ള ഈ പാഠ്യപദ്ധതി വിദ്യാർത്ഥികളുടെ സൗന്ദര്യബോധനിരീക്ഷണങ്ങളും സാങ്കേതിക മികവും മെച്ചപ്പെടുത്തുകയും, അവരെ വ്യവസായത്തിൽ മികവുറ്റ പ്രാവീണ്യമുള്ള എഡിറ്റിംഗ് വിദഗ്ധരാക്കി മാറ്റുകയും ചെയ്യുന്നതിന് രൂപകൽപ്പന ചെയ്തതാണ്. തിയറികളും പ്രായോഗിക പഠനങ്ങളുമെല്ലാം സമഗ്രമായ ഒരു വിദ്യാഭ്യാസ അനുഭവത്തിന് അടിസ്ഥാനം പാകുന്നു.
തിയറി വിഭാഗത്തിൽ, എഡിറ്റിംഗിന്റെ ചരിത്രവും വികാസവും, സ്വാധീനം ചെലുത്തിയ സിനിമാപ്രസ്ഥാനങ്ങൾ, പ്രതിഭാശാലികളായ വ്യക്തികൾ, വൈവിധ്യമാർന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് എഡിറ്റിംഗ് എന്ന കലയിൽ ആഴത്തിലുള്ള അറിവ് നേടാൻ കഴിയുന്നു. ആഴത്തിലുള്ള ആകർഷകമായ അധ്യയന രീതി വിദ്യാർത്ഥികളുടെ സൃഷ്ടിപരമായും വിമർശനാത്മകവുമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു.
പ്രായോഗിക അധ്യയനങ്ങളുടെ തുടക്കം എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിലൂടെ ദൃശ്യങ്ങളുടെ കണ്ടിന്യൂയിറ്റി അടിസ്ഥാനമാക്കിയുള്ള എഡിറ്റിംഗ് പരിശീലനത്തിലൂടെയാണ്. കോഴ്സിന്റെ മുന്നോട്ടുള്ള ഘട്ടങ്ങളിൽ, ഡയലോഗ്, ആക്ഷൻ, നിശ്ശബ്ദത, റിഥം, പെയ്സ്, മൂവ്‌മെന്റ് എന്നിവയിലൂടെ കഥകളുടെ ഘടനയും കഥാ നിർമാണവും സവിശേഷമാക്കി മാറ്റുന്ന അഭ്യാസങ്ങളിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയെടുക്കുന്നു.
മുതിർന്ന അധ്യാപകരുടെയും സിനിമാവ്യവസായ വിദഗ്ധരുടെയും മാർഗ്ഗനിർദ്ദേശത്തിൽ, ഈ ഘട്ടം വിദ്യാർത്ഥികളുടെ അറിവും കഴിവും സൃഷ്ടിപരമായ ആശയവിനിമയവുമായും ചേർത്ത് അവരെ പ്രൊഫഷണൽ വിജയത്തിലേക്ക് തയ്യാറാക്കുന്നു.