- ഹോം
-
വിഭാഗങ്ങളും പ്രോഗ്രാമുകളും
-
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സ്ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്‌ഷൻ
സംവിധാനത്തിലും തിരക്കഥാ രചനയിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ
തിരക്കഥാരചനയിലും സംവിധാന പാടവത്തിലും ഉള്ള സർഗാത്മക കഴിവുകളെ കൂടുതൽ വിപുലീകരിക്കുന്നു. ചലച്ചിത്രപഠനം വിദ്യാർത്ഥിയുടെ സൈദ്ധാന്തികവും സര്ഗാത്മകവുമായ രീതിശാസ്ത്രങ്ങൾ, മറ്റു പ്രയോഗികമൂല്യങ്ങൾ എന്നിവ ആർജ്ജിക്കുന്നു. അതുവഴി വ്യാവസായിക അടിസ്ഥാനത്തിൽ ചലച്ചിത്ര നിർമ്മാണം വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്താൻ ഉതകുന്ന കഥാകൃത്തുക്കളെയും ദീർഘവീക്ഷണമുള്ള സംവിധായകരെയും സൃഷ്ടിക്കുന്നു.
ഓരോ വിദ്യാർത്ഥിയുടെയും കലാ- സാഹിത്യ പരിജ്ഞാനവും, കഥപറച്ചിൽ, തിരക്കഥാരചന, സംവിധാനപാടവം, സാങ്കേതികവൈദഗ്ദ്ധ്യം എന്നിവ മെച്ചപ്പെടുത്തുന്നതിൽ തിരക്കഥാരചന- സംവിധാന വിഭാഗം പ്രതിജ്ഞാബദ്ധരാണ്.ഫിലിം പ്രൊഡക്ഷൻ എന്ന കലയിലും സാങ്കേതികതയിലും വിദ്യാർഥികൾ പ്രാവീണ്യമുള്ളവരാണെന്നു ഉറപ്പാക്കുന്നതിന് തിരക്കഥയിൽ നിന്ന് സ്ക്രീൻ വരെയുള്ള പ്രക്രിയയുടെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പാഠ്യപദ്ധതി ഈ വിഭാഗം നൽകുന്നു. അതിനു വേണ്ടി ചലച്ചിത്ര നിർമ്മാണം, സംവിധാനം, തിരക്കഥാരചന എന്നിവയിൽ ശക്തമായ അടിത്തറ നൽകുന്നതിനായി പാഠ്യപദ്ധതി പ്രത്യേക ശ്രദ്ധയോടെയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൻപ്രകാരം ആകർഷവും അതുല്യവുമായ തിരക്കഥകൾ രചിക്കുന്നത്തിനു വിദ്യാർത്ഥികൾ ആഖ്യാന ഘടന, കഥാപാത്ര വികസനം സംഭാഷണ രചന എന്നീ അടിസ്ഥാന കാര്യങ്ങളിൽ വൈദഗ്ദ്ധ്യം നേടുന്നു. അതിനുശേഷം അഭിനേതാക്കളുടെ രൂപീകരണം, ഛായാഗ്രഹണം, ദൃശ്യസംയോജനം, ദൃശ്യവിവരണം, ദൃശ്യവൽക്കരണം എന്നിവയുൾപ്പെടെ സംവിധാനത്തിന്റെ സൂക്ഷ്മതകൾ ഓരോ പരിശീലനപാഠത്തിലും തിരക്കഥാരചന-സംവിധാന വിഭാഗം നേരിട്ട് പരിശോധിക്കുന്നു. പ്രായോഗിക ശില്പശാലകളിലൂടെയും പ്രായോഗിക പ്രോജെക്ട്കളിലൂടെയും വിദ്യാർത്ഥികൾക്ക് അവരുടെ തിരക്കഥകൾ ജീവസ്സുറ്റതാക്കാൻ കഴിയും; അവ വിദ്യാഭ്യാസപ്രക്രിയയുടെ ആവശ്യഘടകങ്ങളാണ്.
സാങ്കേതിക വൈദഗ്ദ്ധ്യങ്ങൾക്കു പുറമെ ഏതൊരു വിജയിയായ ചലച്ചിത്രകാരനും ആവശ്യമായ ഗുണങ്ങളായ സഹകരണത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രാധാന്യം വകുപ്പ് ഊന്നിപ്പറയുന്നു. വിദ്യാർഥികൾ വിവിധ ടീം പ്രൊജെക്ടുകളിൽ പ്രവർത്തിക്കുന്നു, പ്രായോഗികമായ പരിതഃസ്ഥിതികളിൽ ചലച്ചിത്ര വ്യവസായത്തിലെ സമകാലീന നിർമ്മാണപ്രക്രിയകൾ അനുകരിക്കുകയും ഒരു ക്രിയേറ്റീവ് ടീമിനൊപ്പം പ്രവർത്തിക്കുന്നതിന്റെ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ പഠിക്കുകയും ചെയ്യുന്നു. കൂടാതെ ഗസ്റ്റ് ലെക്ച്ചറുകൾ പ്രൊഡക്ഷൻ സെമിനാറുകൾ, ഇന്റേൺഷിപ്പുകൾ എന്നിവ പ്രൊഫഷണൽ ചലച്ചിത്രവ്യവസായത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. വിദ്യാർത്ഥികളെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാക്കളുമായും വ്യാവസായിക വിദഗ്ദ്ധരുമായും ബന്ധിപ്പിക്കുന്നു.
ആത്യന്തികമായി തിരക്കഥാരചന-സംവിധാന വിഭാഗം വിദ്യാർത്ഥികളെ സ്‌ക്രീനിൽ അവരുടെ കഥകൾ ആവിഷ്കരിക്കുന്നതിനുള്ള ഉഅപകരണങ്ങളും ആത്മവിശ്വാസവും നൽകി സജ്ജരാകുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത് ചലച്ചിത്ര രംഗത്ത് ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു പുതുതലമുറ ദര്ശനാത്മക ചലച്ചിത്ര പ്രവർത്തകരെ വളർത്തിയെടുക്കുന്നു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സ്ക്രിപ്റ്റ് റൈറ്റിംഗ് ആൻഡ് ഡയറക്‌ഷൻ
കോഴ്സ് ദൈർഘ്യം
സീറ്റുകളുടെ എണ്ണം
യോഗ്യത

കോഴ്സ് വിവരങ്ങൾ
ചലച്ചിത്ര സംവിധാനത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് തിരക്കഥ രചന, സംവിധാനം എന്നിവയിൽ പ്രാവീണ്യം നേടാനാണ് ഈ കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്.ഒരു വ്യക്തിയുടെ സർഗാത്മകമായ അറിവുകളും പ്രായോഗികമായ ബുദ്ധിയും കഴിവുകളും ഉൾപ്പെടുന്ന ഒരു ഘടനയാണ് കോഴ്സ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കോഴ്സ് ഉള്ളടക്കം
തിരക്കഥാരചന
അടിസ്ഥാനങ്ങൾ: ഘടന, കഥാപാത്രങ്ങൾ, സംഭാഷണം, ഇതിവൃത്തം എന്നിവ പഠിക്കുന്നതാണ്.
ചലച്ചിത്ര സംവിധാനം
ദൃശ്യവൽക്കരണം, ക്യാമറാ ആങ്കിൾസ് , ലൈറ്റിംഗ്, അഭിനേതാക്കളുമായും മറ്റു സാങ്കേതികപ്രവർത്തകരുമാണ് സഹകരിച്ചു പ്രവർത്തികൾ തുടങ്ങിയവ ഉൾപ്പെടുന്ന ചലച്ചിത്ര സംവിധാനത്തിന്റെ വ്യത്യസ്ത വശങ്ങൾ ഇവിടെ പഠിക്കാം.
ചലച്ചിത്രപഠനം
സിനിമയുടെ ചരിത്രം, ചലച്ചിത്ര ആസ്വാദനം, ക്ലാസിക് ആധുനിക ചിത്രങ്ങളുടെ വിശകലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശില്പശാലകൾ
പരിശീലന പ്രൊജെക്ടുകൾ, ആസ്‌സൈൻമെന്റുകൾ, കേസ് സ്റ്റഡികൾ, ഹ്രസ്വചിത്രങ്ങൾ,ഡോക്യൂമെന്ററികൾ, കാവ്യാത്മകമായ ചലച്ചിത്ര നിർമ്മാണം എന്നിവയിൽ ക്ലാസുകൾ നടക്കും.
ചലച്ചിത്രമേഖലയിലെ വിദഗ്ദരായ അധ്യാപകരുടെ ക്ലാസുകൾ
സിനിമാമേഖലയിലെ അനുഭവ സമ്പന്നരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും വൈദഗ്ദ്ധോപദേശവും മെന്റർഷിപ്പും, വിവിധ ഫിലിം ഫെസ്ടിവലുകളിൽ ഉള്ള പങ്കാളിത്തം ഇവ ഉറപ്പാക്കുന്നു.
ഫാക്കൽറ്റി & സപ്പോർട്ട് സ്റ്റാഫ്
ദേശീയ അന്തർദേശീയ പരിചയസമ്പന്നരായ അധ്യാപകസംഘവും ഈ കോഴ്സിന് നേതൃത്വം നൽകുന്നു. കൂടാതെ ഡെമോൺസ്‌ട്രേറ്റർമാർ അക്കാദമിക സപ്പോർട്ടും മറ്റു പ്രായോഗിക സഹായങ്ങളും നിർവഹിക്കുന്നു.
ക്ലാസുകൾ പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് തിരക്കഥാരചന, ചലച്ചിത്ര സംവിധാനം പ്രൊഡക്ഷൻ എന്നീ രംഗങ്ങളിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാണ്.
ഫിലിം പ്രൊഡക്ഷൻ ഹോക്‌സുകൾ, ടെലിവിഷൻ, വെബ് സീരീസുകൾ, മറ്റു മാധ്യമ രംഗങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ട്.