2022 ബാച്ച് എഡിറ്റിങ് വിദ്യാർത്ഥികൾക്ക് അവരുടെ നാലാം സെമസ്റ്ററിന്റെ ഭാഗമായി പ്രശസ്ത ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകൻ പങ്കജ് റിഷി കുമാർ നയിച്ച ഡോക്യുമെന്ററി ശില്പശാലയിൽ പങ്കെടുത്തു. പ്രശസ്തമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) യുടെ പൂർവവിദ്യാർത്ഥിയായ പങ്കജ്, കഴിഞ്ഞ 26 വർഷങ്ങളായി ഡോക്യുമെന്ററി ചലച്ചിത്രമേഖലയിൽ ഒരു പ്രഭാവശാലിയായ വ്യക്തിത്വമാണ്.
അദ്ദേഹത്തിന്റെ ചിത്രമായ Janani’s Juliet (2019) ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തതും, ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയതുമാണ്. അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇന്നും പുതിയ ചലച്ചിത്രകാരന്മാരെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു.
ചലച്ചിത്ര നിർമാണത്തിലെ കലയും സാങ്കേന്തിക അറിവും ആ മേഖലയിലെ പരിചയ സമ്പന്നനായ പ്രതിഭാശാലിയുടെ പക്കൽ നിന്നും വിദ്യാർത്ഥികൾക്ക് ഈ ശില്പശാലമൂലം ലഭിച്ചത് അവരുടെ സിനിമ ദൃഷ്ടികോണുകളെയും സംയോജന പ്രാവീണ്യതയെയും ഗണ്യമായ തോതിൽ വര്ധിപ്പിക്കുകയുണ്ടായി.