
വിഖ്യാത ചലച്ചിത്രകാരനും കെഎസ്എഫ്ഡിസി ചെയർമാനും ആയ ശ്രീ.ഷാജി എൻ കരുണിന്റെ അകാല വിയോഗത്തിൽ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് ചെയർമാൻ സെയ്ദ് അക്തർ മിർസ, ഡയറക്ടർ ജിജോയ് പി ആർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻറെ വിയോഗം ചലച്ചിത്രമേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.