KRNNIVSASയിലെ എഡിറ്റിംഗ് വകുപ്പ്, 2024 ബാച്ച് എഡിറ്റിംഗ് വിദ്യാർത്ഥികൾക്കായി പ്രശസ്ത തെലുങ്ക് ഫിലിം എഡിറ്റർ ശ്രാവൺ കട്ടിക്കനേനിയുടെ നേതൃത്വത്തിൽ 18.05.25 മുതൽ 22.05.25 വരെ 5 ദിവസത്തെ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
അദ്ദേഹം എഡിറ്റ് ചെയ്ത ഗാനങ്ങളിലൊന്നിലെ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പ്രായോഗിക സെഷനുകളിലൂടെ, വിദ്യാർത്ഥികൾ പിന്നണി ഗാന എഡിറ്റിംഗിന്റെ ക്രാഫ്റ്റിനെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടി.
അവരുടെ കഴിവുകൾ മൂർച്ച കൂട്ടുകയും സിനിമാറ്റിക് എഡിറ്റിംഗിനെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകയും ചെയ്തു ഈ വർക്ക്ഷോപ്പ്.