എഡിറ്റിംഗ് വിഭാഗം 2019 ബാച്ച് എഡിറ്റിംഗ് വിദ്യാർത്ഥികൾക്കായി പ്രശസ്ത ഫിലിം എഡിറ്റർ ഷാൻ മുഹമ്മദിൻ്റെ നേതൃത്വത്തിൽ ഫിലിം എഡിറ്റിംഗിൽ ഒരു മാസ്റ്റർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
ആകർഷകവും പ്രായോഗികവുമായ സെഷനുകളിലൂടെ, റൗ ഫുട്ടെജുകളെ ശക്തമായ ആഖ്യാനങ്ങളായി രൂപപ്പെടുന്നതെങ്ങനെ എന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കി. അദ്ദേഹത്തിൻ്റെ വിദഗ്ദ്ധ മാർഗനിർദേശപ്രകാരം, ലളിതമായ ഷോട്ടുകളിൽ നിന്ന് ആകർഷകമായ ദൃശ്യകഥകൾ എങ്ങനെ നിർമ്മിക്കാമെന്ന് അവർ പഠിച്ചു. താളം, ഗതി, ആഖ്യാന ഘടന എന്നിവയുടെ സൂക്ഷ്മതകളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിഞ്ഞു.