മുഹമ്മദ് അഷ്ഫാഖ് ചിത്രീകരണം നിർവഹിച്ച ഹ്രസ്വചിത്രമായ ഉറ, പ്രസിദ്ധമായ Sony Future Filmmakers Award-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

അവസാന വർഷ സിനിമാറ്റോഗ്രഫി വിദ്യാർത്ഥിയായ മുഹമ്മദ് അഷ്ഫാഖ് ചിത്രീകരണം നിർവഹിച്ച ഹ്രസ്വചിത്രമായ ‘ഉറ’, പ്രസിദ്ധമായ Sony Future Filmmakers Award-ലെ വിദ്യാർത്ഥി വിഭാഗത്തിൽ  തിരഞ്ഞെടുക്കപ്പെട്ടു  എന്ന വാർത്ത അഭിമാനപൂർവ്വം അറിയിക്കുന്നു.

ലോകമൊട്ടാകെ നിന്നും ലഭിച്ച 11,000-ലധികം ഹ്രസ്വചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 'ഉറ'യുടെ ഈ അന്താരാഷ്ട്ര അംഗീകാരം ഒരു വലിയ നേട്ടമാണ്.

The New Indian Express-ലും, മലയാള മനോരമയിലും വന്ന വാർത്ത.