
കോട്ടയം : ലോകപ്രസിദ്ധമായ ഇന്റർനാഷണൽ ഹ്രസ്വചിത്ര ഫിലിം ഫെസ്റ്റിവെലായ ജർമ്മ നിയിലെ നോർത്ത് റൈൻ വെ സ്റ്റ്ഹാലനിൽ നടക്കുന്ന 71-ാമത് ഓബർഹൗസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവെലിലേ ക്ക് കെ.ആർ. നാരായണൻ നാഷ ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികൾ ചെയ്ത ഡോക്യുമെൻറികളിലൊന്നായ ദിനോസറി ൻ്റെ മുട്ട തിരഞ്ഞെടുത്തു. ഫെസ്റ്റിവെലിൽ ശ്രുതിൽ മാത്യു (ഡയറക്ടർ), മുഹമ്മദ് താമിർ എം.കെ. (സൗണ്ട് ഡി സൈനർ) എന്നിവർ പങ്കെടു ക്കും. ഇന്ത്യയുമായുള്ള സാംസ്താ രിക വിദ്യാഭ്യാസവിനിമയം പ്രോ ത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമാ യി ജർമനി ഫെഡറൽ റിപ്പബ്ലി ക്കിലെ സാംസ്കാരിക സ്ഥാപനമായ ഗോയ്ഥെ - ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളർ ഭവൻ ബെംഗളുരു ആണ് വിദ്യാർഥികൾക്ക് ഫെസ്റ്റി വെലിൽ പങ്കെടുക്കാൻ സൗകര്യ ങ്ങൾ ചെയ്യുന്നത്. ശ്രുതിൽ മാത്യുവിന്റെ ഈ ഡോക്യുമെൻ്ററി മുൻപ് പല ദേശീയ അന്തർദേശീയ വേദിക ളിൽ പ്രദർശിപ്പിക്കുകയും നിര വധി പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.