ഏറ്റവും അടുത്ത സുഹൃത്തിനെ, സഹപ്രവർത്തകനെ നഷ്ടപ്പെട്ട വേദനയിലാണ് ഞാൻ. ഷാജി എൻ കരുൺ കേരളത്തിൻ്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ മുഖമായ ചലച്ചിത്രകാരനാണ്. ഷാജി യുടെ വിയോഗത്തോട് എങ്ങനെ പ്രതിക രിക്കണമെന്ന് എനിക്കറിയില്ല. രണ്ടുമാസംമുമ്പ് അദ്ദേഹവുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തി. അന്ന് ശാരീരികമായി ദുർബലനായിരുന്നുവെങ്കിലും ഔദ്യോഗിക കാര്യങ്ങളിൽ ആ ദൗർബല്യമില്ലായിരുന്ന്. ഏതുതരം സിനിമ നിർമിച്ചാലും സത്യസന്ധതയും നീതിയും ഉണ്ടാകണമെന്ന്വിശ്വസിച്ചവരാണ്ഞങ്ങൾ. ഒരു ചലച്ചിത്രകാരൻ വിശ്വാസ്യയോഗ്യനാകുന്നത്അപ്പോൾമാത്രമാണെന്ന് ഞങ്ങൾവിശ്വസിച്ചു. ഒരുമിച്ചിരിക്കുമ്പോൾ ഇക്കാര്യങ്ങൾ ചർച്ചചെയ്യാനും സമയം കണ്ടത്തി. പ്രായത്തിൽ മുതിർന്നത് ഞാനാണെങ്കിലും പുണെ ഫി ലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സീനിയറാ യിരുന്നു ഷാജി. ഞാൻ വൈകിയാണ് ഇൻസ്റ്റിറ്റ്യൂട്ടി ലേക്ക് ചെന്നത്.
അക്കാലംമുതൽ അതായത്, 1973മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. 52 വർഷം നീണ്ട സൗഹൃദയാ ത്ര. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോ ഗം നൽകുന്ന വേദനയും നഷ്‌ടബോധവും വലുതാ ണ്. പനി ബാധിച്ച് മുംബൈയിൽ വിശ്രമത്തിലായ തിനാൽ അവസാനമായി കാണാനാകാത്തതിന്റെ ദുഃഖമുണ്ട്.