കേരളത്തിൽ ആനിമേഷൻ, വിഷ്വൽ എഫക്ട്സ് മേഖലയിലെ വിദ്യാഭ്യാസ വിചക്ഷണരിൽ പ്രഥമഗണനീയരിൽ ഒരാളാണ് ശ്രീ. സുരേഷ് ബാബു. അദ്ദേഹത്തിന് വിഷ്വൽ എഫക്ട്സ് ആൻ്റ് ആനിമേഷനിൽ ബിരുദാനന്തര ബിരുദവും വിഷ്വൽ ആർട്സിൽ യു.ജി.സി. നെറ്റും ലഭിച്ചിട്ടുണ്ട്. ആനിമേഷൻ, വിഷ്വൽ എഫക്ട്സ് മേഖലകളിൽ അദ്ധ്യാപകനായും ആനിമേറ്ററായും 28 വർഷത്തോളമായി പ്രവർത്തിച്ചു വരുന്നു. ആനിമേറ്ററായും ഗ്രാഫിക് ഡിസൈൻ ആർട്ടിസ്റ്റായും ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം 2005 ൽ ചങ്ങനാശ്ശേരി സെൻ്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലാണ് അദ്ദേഹത്തിൻ്റെ അദ്ധ്യാപന ജീവിതം ആരംഭിക്കുന്നത്. കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല മൾട്ടിമീഡിയ (പി.ജി.) ആനിമേഷൻ ഗ്രാഫിക് ഡിസൈൻ കോഴ്സുകളുടെ വിദഗ്ദ സമിതിയിലെ സജീവാംഗമാണ് സുരേഷ് ബാബു. മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ആനിമേഷൻ ഗ്രാഫിക് ഡിസൈൻ ബിരുദാനന്തര ബിരുദ കോഴ്സുകളുടെയും വിഷ്വൽ ആർട്സ് ബിരുദ കോഴ്സിൻ്റേയും പാഠ്യപദ്ധതി തയ്യാറാക്കിയ സംഘത്തിൻ്റെ നേതൃനിരയിൽ ഇദ്ദേഹമുണ്ടായിരുന്നു. കോതമംഗലം യൽദോ മാർ ബസേലിയോസ് കോളേജിലെ അദ്ധ്യാപനകാലത്ത് IQAC യുടെ ജോയിൻ്റ് കോർഡിനേറ്ററായി പ്രവർത്തിക്കുകയും NAAC പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിക്കുകയും ചെയ്തു. ഇന്ന് മലയാളം, ഹിന്ദി സിനിമ, ആനിമേഷൻ മേഖലയിലെയും ഇന്ത്യയിലും ഹോളിവുഡിലേയും പ്രമുഖ ആനിമേഷൻ സ്റ്റുഡിയോകളായ ILM, Framestore, MPC തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന പ്രമുഖരായ സാങ്കേതിക പ്രവർത്തകർ ഇദ്ദേഹത്തിൻ്റെ ശിഷ്യഗണത്തിൽപ്പെടുന്നു.
കെ. ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്സിൽ ആനിമേഷൻ ആൻ്റ് വിഷ്വൽ എഫക്ട്സ് വകുപ്പ് മേധാവിയായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം ഒരു വർഷത്തോളം ഇൻസ്റ്റിട്യൂട്ടിൻ്റെ ഡീൻ - ഇൻ - ചാർജ്ജായും സേവനം അനുഷ്ഠിച്ചു.
.webp)