എം. ഡി. അബ്ദുൾ ഹമീം, രൂപ് കലാ കെന്ദ്രോ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് സോഷ്യൽ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്, പശ്ചിമ ബംഗാൾ, കൊൽക്കത്ത) യിൽ നിന്ന് സിനിമാട്ടോഗ്രഫിയിൽ ബിരുദാനന്തര ഡിപ്ലോമ ലഭിച്ചിട്ടുണ്ട്. നിലയ് സമീരൻ നന്തി സംവിധാനം ചെയ്ത ‘red song in spring’ എന്ന ഫീച്ചർ ഫിലിമിൽ സിനിമാട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു.
പ്രശസ്ത സിനിമാട്ടോഗ്രാഫർ രവി വർമ്മന്റെ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. വിവിധ ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററി ചിത്രങ്ങൾ, പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ സിനിമാട്ടോഗ്രാഫർ രവി വർമ്മന്റെയും അനുബാബ് കബീറിന്റെയും സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് കൊൽക്കത്തയിലെ ഇംപാക്ട് ക്രിയേഷൻ, റാണികുത്തിയിൽ ഛായാഗ്രാഹകനായും എഡിറ്ററായും പ്രവർത്തിച്ചു. ഇംപാക്ട് ക്രിയേഷനു വേണ്ടി അദ്ദേഹം നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. 2019 മുതൽ അദ്ദേഹം ഒരു ഫ്രീലാൻസ് സിനിമാട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു.
2025 ജനുവരി മുതൽ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ ഡെമോൺസ്‌ട്രേറ്ററായി പ്രവർത്തിക്കുന്നു.
.webp)