Faculty
faculty

മാനസ

ഡെമോൺസ്‌ട്രേറ്റർ

ഓഡിയോഗ്രാഫി വിഭാഗം

സോഷ്യൽ മീഡിയ

മാനസ, കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഓഡിയോഗ്രാഫി വിഭാഗത്തിൽ ഡെമോൺസ്ട്രേറ്ററായി ജോലി ചെയ്യുന്നു. കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ നിന്നാണ് അവർ സൗണ്ട് എഞ്ചിനീയറിംഗിൽ ഡിപ്ലോമ കോഴ്സ് ചെയ്തത്.

സംഗീതം പഠിച്ചാണ് മാനസ യാത്ര തുടങ്ങിയത്. സംഗീതത്തോടുള്ള അവരുടെ ആഗ്രഹം ഷോർട്ട് ഫിലിമുകൾ, ഫീച്ചർ ഫിലിമുകൾ, ഡോക്യുമെൻ്ററികൾ എന്നിവയിലെ ശബ്ദത്തെക്കുറിച്ചുള്ള തന്റെ അറിവ് വിപുലീകരിക്കുന്നതിൽ അതീവ താൽപര്യം ജനിപ്പിച്ചു. 

ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ശേഷം, മാനസ ഒരു ഫ്രീലാൻസ് സൗണ്ട് എഞ്ചിനീയർ (ഡബ്ബിംഗ് ആൻഡ് ഫോളി റെക്കോർഡിംഗ് എഞ്ചിനീയർ), സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ്, സൗണ്ട് ഡിസൈനർ എന്നീ നിലകളിൽ ജോലി ചെയ്തു. പ്രശസ്ത സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും സൗണ്ട് ഡിസൈനർമാരുമായ അജയൻ അടാട്ട്, ലെനിൻ വലപ്പാട് എന്നിവരോടൊപ്പം അവർ  പ്രവർത്തിച്ചിട്ടുണ്ട്.

അവർ പ്രവർത്തിച്ച പ്രോജക്ടുകൾ ഇവയാണ്:

സിങ്ക് സൗണ്ട് റെക്കോർഡിസ്റ് : ദി അസെന്റ് ഓഫ് മറ്റ് മേരു - റോണക് സിംഗ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം 

അസ്സോസിയേറ്റ് സിങ്ക് സൗണ്ട് റെക്കോർഡിസ്റ് : അങ്കമ്മാൾ - വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് ഫീച്ചർ ഫിലിം

അസിസ്റ്റന്റ് സിങ്ക് സൗണ്ട് റെക്കോർഡിസ്റ് : 1. വണ്ടർ വുമൺ - അഞ്ജലി മേനോൻ സംവിധാനം ചെയ്ത മലയാളം ഫീച്ചർ ഫിലിം, സോണിലിവിൽ ലഭ്യമാണ് 2. ബിഗ് ഗര്ലസ് ഡോണ്ട് ക്രൈ - വെബ് സീരീസ് , ആമസോൺ പ്രൈമിൽ ലഭ്യമാണ് 3. ദുബായ് ബ്ലിങ് സീസൺ 3 - വെബ് സീരീസ് , നെറ്ഫ്ലിക്സിൽ ലഭ്യമാണ്

സൗണ്ട് ഡിസൈനർ: ആർപ്പോയ് - ഓഡിയോ പോഡ്കാസ്റ്റ് (കളക്ടിവ് ഫേസ് വൻ)

ഡബ്ബിങ് ആൻഡ് വോക്കൽ റെക്കോർഡിങ് എഞ്ചിനീയർ: 1. ഡോൺ ബോസ്കോ ഇമേജ് ഫിലിം സ്കൂൾ 2. ഡി ആൻഡ് സ് മീഡിയ വർക്സ്റ്റേഷൻ

ഫോളി റെക്കോർഡിങ് എഞ്ചിനീയർ : ജബല - കരിക്ക് ഫ്ലിക് വെബ് സീരീസ് , യൂട്യൂബിൽ ലഭ്യമാണ്